13 തുടർന്ന്, അവർ താമസിച്ചിരുന്ന വീടിന്റെ മുകൾനിലയിലെ മുറിയിൽ ഒരുമിച്ചുകൂടിയ അപ്പൊസ്തലന്മാർ:
പത്രോസ്, യോഹന്നാൻ, യാക്കോബ്, അന്ത്രയോസ്;
ഫിലിപ്പൊസ്, തോമസ്;
ബർത്തൊലൊമായി, മത്തായി;
അല്ഫായിയുടെ മകൻ യാക്കോബ്, ദേശീയവാദിയായിരുന്ന1:13 റോമൻ അധിനിവേശത്തെ ചെറുത്തുകൊണ്ട് അതിനെതിരായി പ്രവർത്തിച്ച യെഹൂദർക്കിടയിലെ ഒരു വിഭാഗമാണ് ഇവർ. കനാന്യൻ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. മർ. 3:18; മത്താ. 10:4 കാണുക. ശിമോൻ, യാക്കോബിന്റെ മകൻ യൂദാ.