പരിശുദ്ധാത്മാവിന്റെ ആഗമനം
1 പെന്തക്കൊസ്തുനാൾ2:1 പെസഹാപ്പെരുന്നാളിന്, അതായത്, യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിന് അൻപതാമത്തെ ദിവസമാണ് പെന്തക്കൊസ്ത് എന്ന ഉത്സവം. ആഴ്ചകളുടെ പെരുന്നാൾ അഥവാ, വാരോത്സവം, എന്നു വിളിക്കപ്പെട്ട ഇതു പിന്നീട് പെന്തക്കൊസ്ത് ഉത്സവം എന്നു വിളിക്കപ്പെട്ടു. പുറ. 34:22; ലേവ്യ. 23:15-22 കാണുക. ഇന്ന് ഇത് ഷാവുആത് അഥവാ, ഷബുഒത് എന്നപേരിൽ അറിയപ്പെടുന്നു. വന്നെത്തിയപ്പോൾ അവരെല്ലാവരും ഒരു സ്ഥലത്ത് ഒരുമിച്ച് ഇരിക്കുകയായിരുന്നു. 4 എല്ലാവരും പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി,2:4 മൂ.ഭാ. നിറഞ്ഞവരായി ആത്മാവ് കഴിവു നൽകിയതുപോലെ അവർക്ക് അന്യമായിരുന്ന ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി.