14 ദൈവം മോശയോട്, "ഞാൻ ആകുന്നവൻ ഞാൻ ആകുന്നു.3:14 അഥവാ, ഞാൻ ആയിരിക്കുന്നവൻ ഞാൻ ആയിരിക്കും. ‘ഞാൻ ആകുന്നവൻ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു’ എന്നു നീ ഇസ്രായേൽമക്കളോടു പറയണം" എന്ന് അരുളിച്ചെയ്തു.
15 ദൈവം പിന്നെയും മോശയോട് അരുളിച്ചെയ്തു: "നീ ഇസ്രായേല്യരോട് ഇങ്ങനെ പറയണം, ‘നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ—അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും—എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു.’
"എന്റെ ശാശ്വതനാമം ഇതാണ്,
തലമുറതലമുറയായി
എന്നെ ഓർക്കേണ്ടത് ഈ നാമത്താൽത്തന്നെ.