8 ഫറവോൻ മോശയെയും അഹരോനെയും ആളയച്ചുവരുത്തി അവരോട്, "എന്റെയും എന്റെ ജനങ്ങളുടെയും അടുക്കൽനിന്ന് തവളകൾ നീങ്ങിപ്പോകാൻ നിങ്ങൾ യഹോവയോട് അപേക്ഷിക്കുക; അപ്പോൾ യഹോവയ്ക്കു യാഗം കഴിക്കാൻ നിങ്ങളുടെ ജനങ്ങളെ ഞാൻ വിട്ടയയ്ക്കാം" എന്നു പറഞ്ഞു.
9 മോശ ഫറവോനോടു പറഞ്ഞു: "നിങ്ങളെയും നിങ്ങളുടെ വീടുകളെയും വിട്ട് തവള നദിയിൽമാത്രമായി ഒതുങ്ങേണ്ടതിന് താങ്കൾക്കും സേവകർക്കും ജനത്തിനുംവേണ്ടി ഞാൻ പ്രാർഥിക്കേണ്ട സമയം ദയവായി നിശ്ചയിച്ചുതന്നാലും."
10 "നാളെ," ഫറവോൻ പറഞ്ഞു.
അതിനുത്തരമായി മോശ പറഞ്ഞത്, "ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു സദൃശനായി ആരുമില്ല എന്നു താങ്കൾ അറിയേണ്ടതിന് അത് അങ്ങനെ സംഭവിക്കും.