മുന്നറിയിപ്പും ശാക്തീകരണവും
14 സകലമനുഷ്യരോടും സമാധാനം ആചരിച്ച് വിശുദ്ധരായിരിക്കാൻ പരിശ്രമിക്കുക; വിശുദ്ധിയില്ലാതെ ആരും കർത്താവിനെ കാണുകയില്ല. 15 ആരും ദൈവകൃപയിൽ കുറവുള്ളവരാകാതിരിക്കാനും കയ്പുള്ള വല്ല വേരും മുളച്ചു വളർന്ന് കലക്കമുണ്ടായി അനേകർ മലിനരാകാതിരിക്കാനും സൂക്ഷിക്കുക.12:15 വിശ്വാസികൾ പരസ്പരമുള്ള സ്നേഹമില്ലായ്മ വളരെ ചെറുതായി ആരംഭിച്ചിട്ട് ഒരു വൻവൃക്ഷമായി പടർന്ന് പന്തലിക്കും അതിനെതിരേ സൂക്ഷ്മതയുള്ളവരായിരിക്കുക.