45 ഫിലിപ്പൊസ് നഥനയേലിനെ കണ്ട് അയാളോട്, "മോശ ന്യായപ്രമാണത്തിലും പ്രവാചകന്മാർ അവരുടെ ലിഖിതങ്ങളിലും ആരെക്കുറിച്ച് എഴുതിയിരിക്കുന്നോ അദ്ദേഹത്തെ ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു—അത് നസറെത്തുകാരനായ1:45 മത്താ. 2:23 യോസേഫിന്റെ പുത്രൻ യേശുതന്നെ" എന്നു പറഞ്ഞു.
46 അപ്പോൾ നഥനയേൽ ചോദിച്ചു, "നസറെത്തുകാരനോ! അവിടെനിന്നു വല്ല നന്മയും വരുമോ."
"വന്നു കാണുക," ഫിലിപ്പൊസ് പറഞ്ഞു.
47 തന്റെ അടുത്തേക്കു വരുന്ന നഥനയേലിനെ കണ്ടിട്ട് യേശു പറഞ്ഞു, "ഇതാ, ഒരു യഥാർഥ ഇസ്രായേല്യൻ; ഇയാളിൽ യാതൊരു കാപട്യവും ഇല്ല."
48 "അവിടത്തേക്ക് എന്നെ എങ്ങനെ അറിയാം?" നഥനയേൽ ചോദിച്ചു.
"ഫിലിപ്പൊസ് നിന്നെ വിളിക്കുന്നതിനുമുമ്പ്, നീ അത്തിമരത്തിന്റെ ചുവട്ടിലിരിക്കുമ്പോൾത്തന്നെ ഞാൻ നിന്നെ കണ്ടു," യേശു പറഞ്ഞു.
49 "റബ്ബീ, അങ്ങു ദൈവപുത്രൻ; അങ്ങാണ് ഇസ്രായേലിന്റെ രാജാവ്," നഥനയേൽ പ്രതിവചിച്ചു.
50 "നീ അത്തിമരത്തിന്റെ ചുവട്ടിലിരിക്കുമ്പോൾത്തന്നെ ഞാൻ നിന്നെ കണ്ടു എന്നു പറഞ്ഞതുകൊണ്ടു നീ വിശ്വസിക്കുന്നു.1:50 അഥവാ, എന്നു പറഞ്ഞതുകൊണ്ടാണോ നീ വിശ്വസിക്കുന്നത്? അതിലും വലിയ കാര്യങ്ങൾ നീ കാണും" എന്ന് യേശു മറുപടി പറഞ്ഞു. 51 തുടർന്ന് യേശു, "ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ:1:51 മൂ.ഭാ. ആമേൻ ആമേൻ ‘സ്വർഗം തുറന്നിരിക്കുന്നതും’ മനുഷ്യപുത്രന്റെ1:51 യേശു തന്നെക്കുറിച്ചാണ് ഈ പദത്തിലൂടെ ഉദ്ദേശിക്കുന്നത്. അടുക്കൽ ‘ദൈവദൂതന്മാർ കയറുന്നതും ഇറങ്ങുന്നതും’1:51 ഉൽ. 28:12 നിങ്ങൾ കാണും" എന്നു പറഞ്ഞു.