Pular para o conteúdo
Publicidade

യോഹന്നാൻ 19:26-28,30

OMCV Versão Contemporânea Aberta em Malaiala

26 അമ്മയും താൻ സ്നേഹിച്ച ശിഷ്യനും സമീപത്തുനിൽക്കുന്നതു കണ്ടിട്ട് യേശു അമ്മയോട്, "സ്ത്രീയേ, ഇതാ നിന്റെ മകൻ!" എന്നും 27 ശിഷ്യനോട്, "ഇതാ നിന്റെ അമ്മ!" എന്നും പറഞ്ഞു. ആ സമയംമുതൽ ആ ശിഷ്യൻ യേശുവിന്റെ അമ്മയെ സ്വന്തംഭവനത്തിൽ19:27 അമ്മയെപ്പോലെ എന്നു വിവക്ഷ സ്വീകരിച്ചു.

യേശുവിന്റെ മരണം

28 അതിനുശേഷം, സകലതും പൂർത്തിയായിരിക്കുന്നു എന്നറിഞ്ഞ്, തിരുവെഴുത്തു പൂർത്തീകരിക്കുന്നതിനായി യേശു, "എനിക്കു ദാഹിക്കുന്നു" എന്നു പറഞ്ഞു. 30 അതു കുടിച്ചശേഷം യേശു "സകലതും നിവൃത്തിയായി!" എന്നു പറഞ്ഞു തല ചായ്ച്ചു തന്റെ ആത്മാവിനെ ഏൽപ്പിച്ചുകൊടുത്തു.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    26 യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ടു: സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോടു പറഞ്ഞു. 27 പിന്നെ ശിഷ്യനോടു: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു.

    28 19:28 സങ്കീർത്തനങ്ങൾ 69:21; 22:15 അതിന്റെശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു. 30 യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.

  2. IRVMAL Indian Revised Version (IRV) - Malayalam

    26 യേശു തന്‍റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ട്: സ്ത്രീയേ, ഇതാ നിന്‍റെ മകൻ എന്നു അമ്മയോട് പറഞ്ഞു. 27 പിന്നെ ശിഷ്യനോട്: ഇതാ നിന്‍റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്‍റെ വീട്ടിൽ കൈക്കൊണ്ടു.

    28 അതിന്‍റെശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ട് തിരുവെഴുത്തുകൾ നിവൃത്തിയാകുംവണ്ണം: "എനിക്ക് ദാഹിക്കുന്നു" എന്നു പറഞ്ഞു. 30 യേശു പുളിച്ച വീഞ്ഞ് കുടിച്ചശേഷം: "ഇത് നിവൃത്തിയായിരിക്കുന്നു" എന്നു പറഞ്ഞു തല ചായ്‌ച്ച് ആത്മാവിനെ ഏല്പിച്ചുകൊടുത്തു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.