7 ഒരു ശമര്യസ്ത്രീ വെള്ളം കോരാൻ അവിടെ എത്തി; യേശു അവളോട്, "എനിക്കു കുടിക്കാൻ തരുമോ?" എന്നു ചോദിച്ചു.
9 ശമര്യസ്ത്രീ ചോദിച്ചു, "അങ്ങ് ഒരു യെഹൂദനും ഞാൻ ഒരു ശമര്യസ്ത്രീയുമായിരിക്കെ, അങ്ങ് എന്നോടു കുടിക്കാൻ ചോദിക്കുന്നത് എങ്ങനെ?" (കാരണം, യെഹൂദർക്കു ശമര്യരുമായി സമ്പർക്കമില്ല.4:9 ശമര്യർ ഉപയോഗിച്ച പാത്രങ്ങൾ യെഹൂദർ ഉപയോഗിക്കുകയില്ല.)
26 ഇതേത്തുടർന്ന് യേശു, "നിന്നോടു സംസാരിക്കുന്ന ഞാൻതന്നെ മശിഹാ"4:26 മൂ. ഭാ. "ഞാൻ ആകുന്നു" എന്നു പറഞ്ഞു.
ശിഷ്യന്മാർ മടങ്ങി എത്തുന്നു
27 ഈ സമയത്ത് ശിഷ്യന്മാർ മടങ്ങിയെത്തി. അദ്ദേഹം ഒരു സ്ത്രീയോടു സംസാരിച്ചു കൊണ്ടിരിക്കുന്നതുകണ്ട് അവർ ആശ്ചര്യപ്പെട്ടു. എങ്കിലും "അങ്ങ് എന്തു ചോദിക്കുന്നുവെന്നോ, അവളോട് എന്തിനു സംസാരിക്കുന്നുവെന്നോ?" ആരും ചോദിച്ചില്ല.
ശമര്യർ വിശ്വസിക്കുന്നു
39 "ഞാൻ ചെയ്തിട്ടുള്ള എല്ലാക്കാര്യങ്ങളും അദ്ദേഹം എന്നോടു പറഞ്ഞു," എന്ന് ആ സ്ത്രീയുടെ സാക്ഷ്യംനിമിത്തം ആ പട്ടണത്തിലുള്ള ശമര്യരിൽ പലരും അദ്ദേഹത്തിൽ വിശ്വസിച്ചു.