2 യേശു അവരോടു പറഞ്ഞത്, "നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക:
" ‘സ്വർഗസ്ഥനായ ഞങ്ങളുടെ11:2 ചി.കൈ.പ്ര. ഈ വാക്യഭാഗം കാണുന്നില്ല. പിതാവേ,
തിരുനാമം ആദരിക്കപ്പെടട്ടെ,
അവിടത്തെ രാജ്യം വരുമാറാകട്ടെ,
തിരുഹിതം നിറവേറപ്പെടട്ടെ, സ്വർഗത്തിലെപ്പോലെതന്നെ ഭൂമിയിലും.11:2 ചി.കൈ.പ്ര. ഈ വാക്യഭാഗം കാണുന്നില്ല.
3 അനുദിനാഹാരം ഞങ്ങൾക്ക് എന്നും നൽകണമേ.
4 ഞങ്ങളോടു പാപംചെയ്തവരോട് ഞങ്ങൾ ക്ഷമിച്ചതുപോലെതന്നെ,
ഞങ്ങളുടെ അപരാധവും11:4 മൂ.ഭാ. ഞങ്ങളോടു കടപ്പെട്ടിരിക്കുന്ന എല്ലാവരോടും ക്ഷമിക്കണമേ.
ഞങ്ങളെ പ്രലോഭനത്തിലേക്കു11:4 അഥവാ, പരീക്ഷയിലേക്ക് നയിക്കരുതേ.
ഞങ്ങളെ പിശാചിൽനിന്ന് സംരക്ഷിക്കണമേ.’ "11:4 ചി.കൈ.പ്ര. ഈ വാക്യഭാഗം കാണുന്നില്ല.