18 "ദരിദ്രരോടു സുവിശേഷം അറിയിക്കാൻ
കർത്താവ് എന്നെ അഭിഷേകം4:18 പഴയനിയമത്തിൽ ശുശ്രൂഷകൾക്കായി ഒരു വ്യക്തിയെ തൽസ്ഥാനത്തേക്കു നിയോഗിക്കുന്ന കർമമാണ് അഭിഷേകം. ചെയ്തിരിക്കുകയാൽ
അവിടത്തെ ആത്മാവ് എന്റെമേലുണ്ട്.
തടവുകാർക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും
അന്ധർക്കു കാഴ്ചയും
മർദിതർക്കു മോചനവും നൽകാനും,
19 കർത്താവിന്റെ പ്രസാദവർഷം പ്രസംഗിക്കാനും,4:19 യെശ. 61:1,2
എന്നെ അയച്ചിരിക്കുന്നു."