3 അപ്പോൾ പിശാച് യേശുവിനോട്, "അങ്ങ് ദൈവപുത്രൻ ആണെങ്കിൽ, ഈ കല്ലിനോട് അപ്പം ആകാൻ ആജ്ഞാപിക്കുക!" എന്നു പറഞ്ഞു.
4 അപ്പോൾ യേശു അവനോട്, " ‘മനുഷ്യൻ കേവലം അപ്പംകൊണ്ടുമാത്രമല്ല ജീവിക്കുന്നത്’4:4 ആവ. 8:3 എന്ന് എഴുതിയിരിക്കുന്നു"4:4 ഈ പ്രയോഗം പഴയനിയമഗ്രന്ഥത്തിൽനിന്നുള്ള ഉദ്ധരണിയെ സൂചിപ്പിക്കുന്നു. എന്ന് ഉത്തരം പറഞ്ഞു.