61 യേശുവോ, മറുപടിയൊന്നും കൊടുക്കാതെ നിശ്ശബ്ദനായിരുന്നു.
മഹാപുരോഹിതൻ വീണ്ടും അദ്ദേഹത്തോട്: "താങ്കൾ അതിവന്ദ്യനായവന്റെ14:61 ദൈവത്തിന്റെ പേര് ഉച്ചരിക്കുന്നത് യെഹൂദമധ്യത്തിൽ അനുവദനീയമല്ലാതിരുന്നതിനാൽ ആ സ്ഥാനത്ത് ഇങ്ങനെയുള്ള പേരുകൾ ഉപയോഗിച്ചിരുന്നു. പുത്രനായ ക്രിസ്തുവാണോ?" എന്നു ചോദിച്ചു.
62 അതിന് യേശു, " ‘ഞാൻ ആകുന്നു,’ മനുഷ്യപുത്രൻ (ഞാൻ) സർവശക്തനായ ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും ആകാശമേഘങ്ങൾ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും" എന്നു പറഞ്ഞു.