11 എന്നാൽ, ബറബ്ബാസിനെയാണ് മോചിപ്പിക്കേണ്ടതെന്ന് പീലാത്തോസിനോട് ആവശ്യപ്പെടാൻ പുരോഹിതമുഖ്യന്മാർ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചിരുന്നു.
12 "എങ്കിൽ, യെഹൂദരുടെ രാജാവെന്നു നിങ്ങൾ വിളിക്കുന്ന ഇയാളെ ഞാൻ എന്തു ചെയ്യണം?" പീലാത്തോസ് വീണ്ടും അവരോടു ചോദിച്ചു.
13 "അവനെ ക്രൂശിക്ക!" അവർ കൂടുതൽ ഉച്ചത്തിൽ അട്ടഹസിച്ചു.