യോഹന്നാൻസ്നാപകന്റെ ശിരച്ഛേദം
14 ഹെരോദാരാജാവ്6:14 മഹാനായ ഹെരോദാവിന്റെ മകൻ ഹേരോദ് അന്തിപ്പാസാണ് ഇദ്ദേഹം. യേശുവിനെപ്പറ്റി ജനങ്ങളുടെ ഇടയിലുള്ള ചർച്ച കേട്ടു; കാരണം, യേശുവിന്റെ പേര് ഇതിനകം പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. "യോഹന്നാൻസ്നാപകൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു! അതുകൊണ്ടാണ് അദ്ദേഹത്തിന് ഈ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുന്നത്," എന്നു ചിലർ പറഞ്ഞു.
15 മറ്റുചിലരാകട്ടെ, "ഏലിയാപ്രവാചകൻ മടങ്ങിവന്നിരിക്കുന്നു" എന്നു പറഞ്ഞു.
വേറെചിലരോ, "പുരാതന പ്രവാചകന്മാരെപ്പോലെയുള്ള ഒരു പ്രവാചകനാണ് ഇദ്ദേഹം" എന്ന് അഭിപ്രായപ്പെട്ടു.
16 എന്നാൽ ഹെരോദാവാകട്ടെ, "ഞാൻ ശിരച്ഛേദംചെയ്ത യോഹന്നാനാണ് ഇത്. അദ്ദേഹം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു" എന്നു പറഞ്ഞു.