28 അപ്പോൾ പത്രോസ്, "കർത്താവേ, അത് അങ്ങ് ആകുന്നെങ്കിൽ, ഞാൻ വെള്ളത്തിനുമീതേ നടന്ന് അങ്ങയുടെ അടുത്തെത്താൻ കൽപ്പിക്കണമേ" എന്നപേക്ഷിച്ചു.
29 "വരിക," അദ്ദേഹം പറഞ്ഞു.
അപ്പോൾ പത്രോസ് വള്ളത്തിൽനിന്ന് ഇറങ്ങി വെള്ളത്തിനുമീതേകൂടി യേശുവിന്റെ അടുത്തേക്കു നടന്നു. 30 എന്നാൽ, അയാൾ കൊടുങ്കാറ്റു കണ്ട് ഭയപ്പെട്ട് മുങ്ങാൻ തുടങ്ങി. "കർത്താവേ, രക്ഷിക്കണമേ," അയാൾ നിലവിളിച്ചു.
31 യേശു ഉടൻതന്നെ കൈനീട്ടി പത്രോസിനെ പിടിച്ചു; "അൽപ്പവിശ്വാസീ, നീ എന്തിന് സംശയിച്ചു?" എന്നു ചോദിച്ചു.