3 അതിന് യേശു ചോദിച്ച മറുചോദ്യം: "നിങ്ങളുടെ പാരമ്പര്യം അനുവർത്തിക്കുന്നതിനുവേണ്ടി നിങ്ങൾ ദൈവകൽപ്പന ലംഘിക്കുന്നതെന്ത്? 4 ‘നിന്റെ മാതാപിതാക്കളെ ബഹുമാനിക്കണം’15:4 പുറ. 20:12; ആവ. 5:16 എന്നും ‘പിതാവിനെയോ മാതാവിനെയോ ശപിക്കുന്ന വ്യക്തിക്ക് വധശിക്ഷനൽകണം’15:4 പുറ. 21:17; ലേവ്യ. 20:9 എന്നും ദൈവം കൽപ്പിച്ചിരിക്കുന്നു.