പത്രോസിന്റെ ഏറ്റുപറച്ചിൽ
13 യേശു കൈസര്യ-ഫിലിപ്പി പ്രദേശത്ത് എത്തിയപ്പോൾ തന്റെ ശിഷ്യന്മാരോട്, "മനുഷ്യപുത്രൻ ആരാകുന്നു എന്നാണ് ജനങ്ങൾ പറയുന്നത്?" എന്നു ചോദിച്ചു.
14 അതിനു ശിഷ്യന്മാർ, "യോഹന്നാൻസ്നാപകൻ എന്നു ചിലരും ഏലിയാവ് എന്നു മറ്റുചിലരും യിരെമ്യാവോ മറ്റു പ്രവാചകന്മാരിൽ ഒരാളോ എന്ന് വേറെ ചിലരും പറയുന്നു" എന്ന് ഉത്തരം പറഞ്ഞു.
15 "എന്നാൽ നിങ്ങളോ?" യേശു ആരാഞ്ഞു, "ഞാൻ ആരാകുന്നു എന്നാണ് നിങ്ങൾ പറയുന്നത്?"
16 "അങ്ങ് ജീവനുള്ള ദൈവത്തിന്റെ പുത്രൻ, ക്രിസ്തു ആകുന്നു," എന്ന് ശിമോൻ പത്രോസ് പ്രതിവചിച്ചു.