മുന്തിരിത്തോപ്പിലെ വേലക്കാരുടെ സാദൃശ്യകഥ
1 "തന്റെ മുന്തിരിത്തോപ്പിലേക്ക് കൂലിവേലക്കാരെ വിളിക്കാൻ അതിരാവിലെ പുറപ്പെട്ട ഒരു ഭൂവുടമയോട് സ്വർഗരാജ്യത്തെ ഉപമിക്കാം. 2 ദിവസം ഒരു ദിനാർ20:2 ഒരു ദിവസവേതനക്കാരന്റെ ഒരു ദിവസത്തെ കൂലി. കൂലിയായി നൽകാമെന്നു സമ്മതിച്ച് അദ്ദേഹം ജോലിക്കാരെ മുന്തിരിത്തോപ്പിലേക്ക് ജോലിചെയ്യുന്നതിനായി പറഞ്ഞയച്ചു.