17 അങ്ങയുടെ അഭിപ്രായം എന്താണ്? റോമൻ കൈസർക്ക് നികുതി22:17 റോമൻ പൗരർ അല്ലാത്തവർ നൽകേണ്ട വ്യക്തിഗത നികുതി. കൊടുക്കുന്നത് ശരിയാണോ?" എന്നു ചോദിച്ചു.
18 യേശു അവരുടെ ദുരുദ്ദേശ്യം മനസ്സിലാക്കിയിട്ട്, "കാപട്യം നിറഞ്ഞവരേ, നിങ്ങൾ എന്നെ കുടുക്കാൻ തുനിയുന്നതെന്തിന്? 19 നികുതി കൊടുക്കാൻ ഉപയോഗിക്കുന്ന ഒരു നാണയം കാണിക്കൂ" എന്നു പറഞ്ഞു. അവർ ഒരു റോമൻ നാണയം22:19 മൂ.ഭാ. ദിനാർ കൊണ്ടുവന്ന് അദ്ദേഹത്തെ കാണിച്ചു. 20 യേശു അവരോട്, "ഇതിൽ മുദ്രണം ചെയ്തിരിക്കുന്ന രൂപവും ലിഖിതവും ആരുടേത്?" എന്നു ചോദിച്ചു.
21 "കൈസറുടേത്," അവർ മറുപടി പറഞ്ഞു.
അങ്ങനെയെങ്കിൽ "കൈസർക്ക് നൽകേണ്ടത് കൈസർക്കും ദൈവത്തിന് നൽകേണ്ടത് ദൈവത്തിനും നൽകുക" എന്ന് അദ്ദേഹം അവരോടു പറഞ്ഞു.