37 അതിന് യേശു, " ‘നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണമനസ്സാലും സ്നേഹിക്കണം.’22:37 ആവ. 6:15 38 ഇതാകുന്നു പ്രഥമവും ഏറ്റവും മഹത്തുമായ കൽപ്പന. 39 രണ്ടാമത്തെ കൽപ്പനയും അതിനുതുല്യം: ‘നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക.’22:39 ലേവ്യ. 19:18 40 സർവന്യായപ്രമാണവും പ്രവാചകന്മാരും22:40 പ്രവാചകന്മാരും, വിവക്ഷിക്കുന്നത് പ്രവാചകന്മാരുടെ ലിഖിതങ്ങൾ ഈ രണ്ട് കൽപ്പനകളിൽ അധിഷ്ഠിതമായിരിക്കുന്നു" എന്ന് ഉത്തരം പറഞ്ഞു.
Publicidade