Pular para o conteúdo
Publicidade

മത്തായി 23:1-7

കപടഭക്തർക്കുള്ള മുന്നറിയിപ്പ്

1 അതിനുശേഷം യേശു ജനക്കൂട്ടത്തോടും തന്റെ ശിഷ്യന്മാരോടുമായി ഇപ്രകാരം പറഞ്ഞു: 2 "വേദജ്ഞരും പരീശന്മാരും മോശയുടെ സിംഹാസനത്തിൽ ഉപവിഷ്ടരാണ്.23:2 സിംഹാസനത്തിൽ ഉപവിഷ്ടരാണ്, വിവക്ഷിക്കുന്നത് ന്യായപ്രമാണം വ്യാഖ്യാനിക്കാൻ അധികാരം നൽകപ്പെട്ടവർ. 3 അതുകൊണ്ട് അവർ നിങ്ങളോടു പറയുന്നതെല്ലാം സസൂക്ഷ്മം അനുവർത്തിക്കണം; എന്നാൽ, അവരുടെ ജീവിതശൈലി മാതൃകയാക്കരുത്. കാരണം, തങ്ങൾ ഉപദേശിക്കുന്നതല്ല, അവർ അനുവർത്തിച്ചുവരുന്നത്. 4 അവർ ഭാരമുള്ളതും ചുമക്കാൻ വളരെ പ്രയാസമുള്ളതുമായ ചുമടുകൾ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; എന്നാൽ ഒരു വിരൽകൊണ്ടുപോലും സ്പർശിച്ച് ആ ഭാരം ലഘൂകരിക്കാനുള്ള സന്മനസ്സ് അവർക്കില്ല.

5 "മനുഷ്യരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനുവേണ്ടി മാത്രമാണ് അവർ എല്ലാം ചെയ്യുന്നത്. അവർ അവരുടെ വേദപ്പട്ടകൾക്കു23:5 അതായത്, വചനം ആലേഖനംചെയ്ത്, തിരുനെറ്റിയിലും കൈകളിലുമായി കെട്ടുന്ന ബെൽറ്റ്. വീതിയും പുറങ്കുപ്പായത്തിന്റെ തൊങ്ങലുകൾക്കു23:5 ദൈവത്തോടുള്ള ഭക്തി പ്രദർശിപ്പിക്കാൻ തൊങ്ങലിന്റെ നീളം പരമാവധി കൂട്ടുന്നു. നീളവും കൂട്ടുന്നു. 6 വിരുന്നുകളിൽ ആദരണീയർക്കായി വേർതിരിച്ചിരിക്കുന്ന ഇരിപ്പിടവും പള്ളികളിൽ പ്രധാന ഇരിപ്പിടങ്ങളും അവർ ആഗ്രഹിക്കുന്നു. 7 ജനം ചന്തസ്ഥലങ്ങളിൽ അവരെ അഭിവാദനംചെയ്യുന്നതും ‘റബ്ബീ’23:7 എബ്രായപദം: എന്റെ ഗുരു എന്നർഥം. എന്നു വിളിക്കുന്നതും അവർ ഇഷ്ടപ്പെടുന്നു.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.