33 "തലയോട്ടിയുടെ സ്ഥലം" എന്നർഥമുള്ള "ഗൊൽഗോഥാ" എന്നു വിളിച്ചുവരുന്ന സ്ഥലത്ത് അവർ എത്തി. 34 അവിടെവെച്ച് അവർ അദ്ദേഹത്തിന് കയ്പുകലക്കിയ വീഞ്ഞ് കുടിക്കാൻ കൊടുത്തു; അദ്ദേഹം അത് രുചിച്ചു നോക്കിയെങ്കിലും കുടിക്കാൻ താത്പര്യപ്പെട്ടില്ല. 35 അവർ യേശുവിനെ ക്രൂശിച്ചതിനുശേഷം, അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ നറുക്കിട്ട് വീതിച്ചെടുത്തു.