2 "ഇസ്രായേല്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഒരു പുരുഷനോ സ്ത്രീയോ വിശേഷാലുള്ള ഒരു വ്രതം—ഒരു നാസീറായി യഹോവയ്ക്കു സ്വയം വേർതിരിക്കുന്നതിനുള്ള ഒരു വ്രതം—അനുഷ്ഠിക്കാൻ ഇച്ഛിക്കുന്നെങ്കിൽ 3 വീഞ്ഞോ മദ്യമോ കുടിക്കരുത്; വീഞ്ഞിൽനിന്നോ മദ്യത്തിൽനിന്നോ ഉണ്ടാക്കിയ വിന്നാഗിരിയും ഉപയോഗിക്കരുത്. മുന്തിരിച്ചാർ കുടിക്കുകയോ പഴുത്തമുന്തിരിങ്ങയോ ഉണക്കമുന്തിരിങ്ങയോ തിന്നുകയോ അരുത്.
5 " ‘നാസീർവ്രതകാലത്ത് ക്ഷൗരക്കത്തി തലയിൽ തൊടരുത്. യഹോവയ്ക്കായി വേർതിരിച്ചിരിക്കുന്ന നാളുകൾ തീരുന്നതുവരെ അവർ വിശുദ്ധരായിരിക്കണം; അവർ തലമുടി വളർത്തണം.
6 " ‘യഹോവയ്ക്ക് നാസീർവ്രതസ്ഥരായി വേർതിരിക്കപ്പെട്ട കാലത്ത് അവർ ശവത്തിനരികെ ചെല്ലരുത്.