20 അവൾ അവരോടു പറഞ്ഞു: "എന്നെ നവൊമി1:20 സന്തോഷകരം എന്നർഥം. എന്നല്ല മാറാ1:20 കയ്പ് എന്നർഥം. എന്നാണ് വിളിക്കേണ്ടത്; കാരണം, സർവശക്തൻ എന്റെ ജീവിതം വളരെ കയ്പുള്ളതാക്കിയിരിക്കുന്നു. 21 ഞാൻ നിറഞ്ഞവളായി പോയി, എന്നാൽ യഹോവ എന്നെ ഒന്നുമില്ലാത്തവളായി തിരികെ കൊണ്ടുവന്നിരിക്കുന്നു. എന്തിന് എന്നെ നവൊമി എന്നു വിളിക്കുന്നു? യഹോവ എന്നെ കഷ്ടത്തിലാക്കി; സർവശക്തൻ എന്റെമേൽ അത്യാഹിതം വരുത്തിയിരിക്കുന്നു.1:21 അഥവാ, സർവശക്തൻ എനിക്കെതിരേ സാക്ഷി പറഞ്ഞിരിക്കുന്നു."