12 നീ ചെയ്തതിനു തക്കവണ്ണം യഹോവ നിനക്കു പ്രതിഫലം തരട്ടെ. ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻകീഴിൽ നീ ശരണം പ്രാപിച്ചിരിക്കുകയാൽ അവിടന്ന് നിന്നെ അത്യധികമായി അനുഗ്രഹിക്കട്ടെ" എന്നു ബോവസ് പറഞ്ഞു.
20 "യഹോവ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ!" നവൊമി തന്റെ മരുമകളോടു പറഞ്ഞു: "ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും കരുണ കാണിക്കുന്നത് അവിടന്ന് നിർത്തിയിട്ടില്ല." അവൾ പിന്നെയും, "അദ്ദേഹം നമ്മുടെ അടുത്ത ബന്ധുവും നമ്മുടെ വീണ്ടെടുപ്പുകാരിൽ2:20 ലേവ്യ. 25:25-55 ഒരുവനുമാണ്" എന്നു പറഞ്ഞു.