Gratidão a Deus
A gratidão a Deus é atitude que transforma a vida. Reconhecer que toda boa dádiva vem de Deus nos leva a louvar, servir e viver com alegria e propósito.
Tudo vem de Deus
Toda boa dádiva vem do alto. Agradecer a Deus é reconhecer que Ele é a fonte de toda bênção e sustento.
എന്തെന്നാൽ ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലത്; സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കിൽ ഒന്നും വർജ്ജിക്കേണ്ടതില്ല;
എന്തെന്നാൽ ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലത്; സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കിൽ ഒന്നും വർജ്ജിക്കേണ്ടതില്ല; ദൈവവചനത്താലും പ്രാർത്ഥനയാലും അവ വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ.
എനിക്ക് ശക്തി നല്കിയ ക്രിസ്തുയേശു എന്ന നമ്മുടെ കർത്താവ് എന്നെ വിശ്വസ്തൻ എന്നെണ്ണി ശുശ്രൂഷയ്ക്ക് ആക്കിയതുകൊണ്ട് ഞാൻ അവനെ സ്തുതിക്കുന്നു.
അതുകൊണ്ട് നാം സർവ്വഭക്തിയോടും മാന്യതയോടും ശാന്തവും സമാധാനപൂർണ്ണവുമായ ജീവിതം നയിക്കേണ്ടതിന്, സകലമനുഷ്യർക്കും, വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥർക്കും വേണ്ടി
തനിക്കുവേണ്ടി വേർതിരിക്കപ്പെട്ടവർക്ക് വെളിച്ചത്തിലുള്ള അവകാശത്തിനായി നമ്മെ പ്രാപ്തന്മാരാക്കുകയും
അവനിൽ ഉറപ്പോടെ വേരൂന്നുകയും, പണിയപ്പെടുകയും ചെയ്യുന്നവരായും, നിങ്ങൾക്ക് ഉപദേശിച്ചുതന്നതിന് ഒത്തവണ്ണം വിശ്വാസത്താൽ ഉറച്ചും, സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ.
ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ; അതിനല്ലോ നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നത്; നന്ദിയുള്ളവരായും ഇരിപ്പിൻ.
Louvor e gratidão
Louvai ao Senhor e dai-lhe graças! Ele fez maravilhas e é digno de todo louvor e agradecimento.
ഞാൻ യഹോവയെ അവിടുത്തെ നീതിക്കു തക്കവണ്ണം സ്തുതിക്കും;
അത്യുന്നതനായ യഹോവയുടെ നാമത്തിന് സ്തോത്രം പാടും.
ദൈവത്തിന് സ്തോത്രയാഗം അർപ്പിക്കുക;
അത്യുന്നതനായ ദൈവത്തിന് നിന്റെ നേർച്ചകൾ കഴിക്കുക.
ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും;
സ്തോത്രത്തോടെ അവിടുത്തെ മഹത്വപ്പെടുത്തും.
അങ്ങയെ അന്വേഷിക്കുന്ന സകലരും
അങ്ങയിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ;
അവിടുത്തെ രക്ഷയെ പ്രിയപ്പെടുന്നവർ:
"ദൈവം മഹത്വമുള്ളവൻ" എന്നു എപ്പോഴും പറയട്ടെ.
ദൈവമേ, ഞങ്ങൾ അങ്ങേക്ക് സ്തോത്രം ചെയ്യുന്നു;
ഞങ്ങൾ അങ്ങേക്ക് സ്തോത്രം ചെയ്യുന്നു; അങ്ങേയുടെ നാമം അടുത്തിരിക്കുന്നു;
ഞങ്ങൾ അങ്ങേയുടെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.
എന്നാൽ അങ്ങേയുടെ ജനവും അങ്ങേയുടെ മേച്ചില്പുറത്തെ ആടുകളുമായ ഞങ്ങൾ
എന്നേക്കും അങ്ങേക്ക് സ്തോത്രം ചെയ്യും.
തലമുറതലമുറയോളം ഞങ്ങൾ അങ്ങേയുടെ സ്തുതിയെ പ്രസ്താവിക്കും.
അവിടുത്തെ വാതിലുകളിൽ സ്തോത്രത്തോടും
അവിടുത്തെ പ്രാകാരങ്ങളിൽ സ്തുതിയോടും കൂടിവരുവിൻ;
ദൈവത്തിന് സ്തോത്രം ചെയ്തു അവിടുത്തെ നാമത്തെ വാഴ്ത്തുവിൻ.
അവിടുന്ന് എന്റെ ദുഃഖത്തെ ആനന്ദമാക്കിത്തീർത്തു;
അവിടുന്ന് എന്റെ ചണവസ്ത്രം അഴിച്ച് എന്നെ സന്തോഷം ധരിപ്പിച്ചിരിക്കുന്നു;
ഞാൻ മൗനമായിരിക്കാതെ അങ്ങേക്ക് സ്തുതി പാടേണ്ടതിനു തന്നെ.
എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും അങ്ങേക്ക് സ്തോത്രം ചെയ്യും.
യഹോവയ്ക്കു സ്തോത്രം ചെയ്തു; അവിടുത്തെ നാമത്തെ ആരാധിപ്പിൻ;
ജനതകളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികളെ അറിയിക്കുവിൻ;
യഹോവക്കു സ്തോത്രം ചെയ്യുവീൻ;
അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
Expressões de gratidão
Dar graças com oração e súplica. A gratidão se expressa em palavras, atos e atitudes que glorificam a Deus.
ഒന്നിനേക്കുറിച്ചും വിചാരപ്പെടരുത്; പ്രത്യുത, എല്ലാറ്റിലും പ്രാർത്ഥനയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കട്ടെ.
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന് എല്ലായ്പ്പോഴും എല്ലാറ്റിനുവേണ്ടിയും സ്തോത്രം ചെയ്തുകൊള്ളുവിൻ.
ചീത്തത്തരം, പൊട്ടച്ചൊൽ, മ്ലേച്ഛസംസാരം ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുത്; സ്തോത്രമത്രേ വേണ്ടത്.
ഇങ്ങനെ ദൈവത്തിന് ഞങ്ങളാൽ സ്തോത്രം വരുവാൻ കാരണമായിരിക്കുന്ന ഔദാര്യം ഒക്കെയും കാണിക്കേണ്ടതിന് നിങ്ങൾ സകലത്തിലും സമ്പന്നർ ആകും.
കൃപ അനേകരിലേക്ക് വ്യാപിച്ച്, ദൈവത്തിന്റെ മഹിമയ്ക്കായി സ്തോത്രാർപ്പണം വർദ്ധിപ്പിക്കേണ്ടതിന് സകലവും നിങ്ങൾ നിമിത്തമല്ലോ ആകുന്നത്.
എല്ലാറ്റിനും സ്തോത്രം ചെയ്വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ച് ക്രിസ്തുയേശുവിൽ ദൈവേഷ്ടം.
"ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായ
സർവ്വശക്തനായ ദൈവമേ,
അങ്ങ് അങ്ങേയുടെ മഹാശക്തിയോടെ വാഴ്ച ആരംഭിച്ചതിനാൽ
ഞങ്ങൾ അങ്ങേയ്ക്കു നന്ദി കരേറ്റുന്നു.
ഞാനോ സ്തോത്രനാദത്തോടെ നിനക്ക് യാഗം അർപ്പിക്കും;
നേർന്നിരിക്കുന്നതു ഞാൻ നിറവേറ്റും.
രക്ഷ യഹോവയിൽ നിന്നു തന്നെ വരുന്നു."