Pular para o conteúdo
Publicidade

ദാനീയേൽ 7:9-11

IRVMAL Indian Revised Version (IRV) - Malayalam

9 "ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ

അവർ ന്യായാസനങ്ങൾ വച്ചു.

കാലാതീതനായ7:9 കാലാതീതനായ കാലാതീതനായ ദൈവം ഒരുവൻ ഇരുന്നു.

അവന്‍റെ വസ്ത്രം ഹിമംപോലെ വെളുത്തതും

അവന്‍റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും

അവന്‍റെ സിംഹാസനം അഗ്നിജ്വാലയും

അവന്‍റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.

10 ഒരു അഗ്നിനദി അവന്‍റെ മുമ്പിൽനിന്ന് പുറപ്പെട്ടു ഒഴുകി;

ആയിരമായിരം പേർ അവന് ശുശ്രൂഷചെയ്തു;

പതിനായിരം പതിനായിരംപേർ അവന്‍റെ മുമ്പാകെ നിന്നു;

ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങൾ തുറന്നു.

11 "കൊമ്പ് സംസാരിച്ച നിഗളവാക്കുകളുടെ ശബ്ദം നിമിത്തം ഞാൻ അപ്പോൾ നോക്കി; അവർ മൃഗത്തെ കൊല്ലുകയും അതിന്‍റെ ഉടൽ നശിപ്പിച്ച് തീയിൽ ഇട്ടു ചുട്ടുകളയുകയും ചെയ്യുവോളം ഞാൻ നോക്കിക്കൊണ്ടിരുന്നു.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    9 7:9 a: വെളിപ്പാടു 20:4; b: വെളിപ്പാടു 1:14ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു. 10 7:10 a: വെളിപ്പാടു 5:11; b: വെളിപ്പാടു 20:12ഒരു അഗ്നിനദി അവന്റെ മുമ്പിൽനിന്നു പുറപ്പെട്ടു ഒഴുകി; ആയിരമായിരം പേർ അവന്നു ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരം പേർ അവന്റെ മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങൾ തുറന്നു. 11 കൊമ്പു സംസാരിച്ച വലിയ വാക്കുകളുടെ ശബ്ദംനിമിത്തം ഞാൻ അന്നേരം നോക്കി; അവർ മൃഗത്തെ കൊല്ലുകയും അതിന്റെ ഉടലിനെ നശിപ്പിച്ചു തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യുവോളം ഞാൻ നോക്കിക്കൊണ്ടിരുന്നു.

  2. OMCV Versão Contemporânea Aberta em Malaiala

    9 "ഞാൻ നോക്കിക്കൊണ്ടിരിക്കെ,

    "സിംഹാസനങ്ങൾ ഒരുക്കപ്പെട്ടു;

    പുരാതനനായവൻ ഉപവിഷ്ടനായി.

    അവിടത്തെ വസ്ത്രം ഹിമംപോലെ വെണ്മയുള്ളതും

    തലമുടി നിർമലമായ ആട്ടിൻരോമംപോലെയും ആയിരുന്നു.

    അവിടത്തെ സിംഹാസനം അഗ്നിജ്വാലയും

    അതിന്റെ ചക്രങ്ങൾ എരിയുന്ന തീയും ആയിരുന്നു.

    10 അവിടത്തെ സന്നിധിയിൽനിന്ന്

    ഒരു അഗ്നിനദി പ്രവഹിക്കുന്നുണ്ടായിരുന്നു.

    ആയിരമായിരംപേർ അവിടത്തേക്ക് ശുശ്രൂഷചെയ്തു;

    പതിനായിരം പതിനായിരംപേർ അവിടത്തെ മുമ്പിൽ നിന്നിരുന്നു.

    ന്യായവിസ്താരസഭ സമ്മേളിച്ചു,

    പുസ്തകങ്ങൾ തുറന്നു.

    11 "ആ കൊമ്പു സംസാരിച്ചുകൊണ്ടിരുന്ന അഹങ്കാരവാക്കുകളുടെ ശബ്ദംനിമിത്തം ഞാൻ നോക്കി. മൃഗത്തെ കൊന്ന് അതിന്റെ ശരീരം നശിപ്പിച്ച് കത്തിജ്വലിക്കുന്ന തീയിൽ ഇടുന്നതുവരെ ഞാൻ നോക്കിക്കൊണ്ടിരുന്നു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.