1 യൗവനകാലത്ത് നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊള്ളുക; ദുർദ്ദിവസങ്ങൾ വരുകയും ‘എനിക്ക് ഇഷ്ടമില്ല’ എന്നു നീ പറയുന്ന കാലം സമീപിക്കുന്നതിന് മുമ്പ്, 2 സൂര്യന്റെ വെളിച്ചവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകുകയും മഴ പെയ്ത ശേഷം മേഘങ്ങൾ മടങ്ങിവരുകയും ചെയ്യുന്നതിന് മുമ്പുതന്നെ. 3 അന്നു വീട്ടുകാവല്ക്കാർ വിറയ്ക്കും; ബലവാന്മാർ കുനിയും; അരയ്ക്കുന്നവർ ചുരുക്കമാകയാൽ അടങ്ങിയിരിക്കും; കിളിവാതിലുകളിൽകൂടി നോക്കുന്നവരുടെ കാഴ്ച മങ്ങിപ്പോകും12:3 അന്നു വീട്ടുകാവല്ക്കാർ വിറയ്ക്കും; ബലവാന്മാർ കുനിയും; അരയ്ക്കുന്നവർ ചുരുക്കമാകയാൽ അടങ്ങിയിരിക്കും; കിളിവാതിലുകളിൽകൂടി നോക്കുന്നവരുടെ കാഴ്ച മങ്ങിപ്പോകും ഇവിടെ വീട് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് മനുഷ്യ ശരീരമാണ് കാവല്‍ക്കാര്‍ എന്നാല്‍ കരങ്ങള്‍, ബലവാന്മാര്‍ എന്നാല്‍ കാലുകള്‍, അരെക്കുന്നവര്‍ എന്നാല്‍ പല്ലുകള്‍, കിളിവാതിലില്‍ക്കൂടി നോക്കുന്നവര്‍ എന്നാല്‍ കണ്ണുകള്‍ എന്നര്‍ത്ഥമാക്കുന്നു. ചില വേദ പഠിതാക്കളുടെ അഭിപ്രായത്തില്‍ ഈ വര്‍ണ്ണന മരണത്തെ സൂചിപ്പിക്കുന്നു. .