Pular para o conteúdo
Publicidade

ഉത്തമഗീതം 1

1 ശലോമോന്‍റെ ഉത്തമഗീതം.

മണവാട്ടി

2 നീ നിന്‍റെ1:2 നീ നിന്‍റെ അവന്‍ അവന്‍റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ;

നിന്‍റെ പ്രേമം വീഞ്ഞിലും മേന്മയേറിയത്.

3 നിന്‍റെ തൈലം സുഗന്ധം പരത്തുന്നു;

നിന്‍റെ നാമം പകർന്ന തൈലംപോലെ ഇരിക്കുന്നു;

അതുകൊണ്ട് കന്യകമാർ നിന്നെ സ്നേഹിക്കുന്നു.

4 നിന്‍റെ പിന്നാലെ എന്നെ കൊണ്ടുപോകുക; നാം ഓടിപ്പോകുക;

രാജാവ് എന്നെ പള്ളിയറയിലേക്ക് കൊണ്ടുവന്നിരിക്കുന്നു;

ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും;

നിന്‍റെ പ്രേമത്തെ വീഞ്ഞിനെക്കാൾ പ്രശംസിക്കും;

നിന്നെ സ്നേഹിക്കുന്നത് ഉചിതം തന്നെ.

5 യെരൂശലേം പുത്രിമാരേ, ഞാൻ കറുത്തവൾ എങ്കിലും

കേദാര്യ1:5 കേദാര്യ കേദാര്‍-അറേബ്യയുമായി ബന്ധപ്പെട്ടു കിടക്കുന്ന യിശ്മായേല്യഗോത്രങ്ങളില്‍ ഒന്ന്. അവര്‍ സാധാരണയായി കറുത്ത കൂടാരങ്ങളില്‍ ആണ് വസിച്ചിരുന്നത്. അതുകൊണ്ട് കേദാര്‍ എന്നാല്‍ യുവതിയായ സ്ത്രീയുടെ കറുത്ത തൊലി എന്നര്‍ത്ഥമാക്കുന്നു. ഉല്പത്തി 25:13, യെശയ്യാവ് 21:16-17, സങ്കീര്‍ത്തനം 120:5 നോക്കുക. കൂടാരങ്ങളെപ്പോലെയും

ശലോമോന്‍റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവൾ ആകുന്നു.

6 എനിക്ക് ഇരുൾനിറം ആയതിനാലും,

ഞാൻ വെയിൽകൊണ്ട് കറുത്തിരിക്കുകയാലും എന്നെ തുറിച്ചുനോക്കരുത്.

എന്‍റെ സഹോദരന്‍മാര്‍ എന്നോട് കോപിച്ചു,

എന്നെ മുന്തിരിത്തോട്ടങ്ങൾക്ക് കാവലാക്കി;

എന്‍റെ സ്വന്തം മുന്തിരിത്തോട്ടം1:6 മുന്തിരിത്തോട്ടം മുന്തിരിത്തോട്ടം എന്നത് കൊണ്ടു അര്‍ത്ഥമാക്കുന്നത് യുവതിയായ സ്ത്രീയെയാണ് ഞാൻ കാത്തിട്ടുമില്ല.

7 എന്‍റെ പ്രാണപ്രിയനേ, പറഞ്ഞുതരുക:

നീ ആടുകളെ മേയിക്കുന്നത് എവിടെ?

ഉച്ചയ്ക്ക് കിടത്തുന്നത് എവിടെ?

നിന്‍റെ ചങ്ങാതിമാരുടെ ആട്ടിൻ കൂട്ടങ്ങൾക്കരികിൽ

ഞാൻ അലഞ്ഞു തിരിയുന്നവളെപ്പോലെ1:7 അലഞ്ഞു തിരിയുന്നവളെപ്പോലെ ഞാൻ മുഖം മൂടിയവളെപ്പോലെ ഇരിക്കുന്നത് എന്തിന്?

മണവാളൻ

8 സ്ത്രീകളിൽ അതിസുന്ദരിയേ, നീ അറിയുന്നില്ലെങ്കിൽ

ആടുകളുടെ കാൽച്ചുവട് പിന്തുടർന്ന്

ഇടയന്മാരുടെ കൂടാരങ്ങളുടെ അരികിൽ

നിന്‍റെ കുഞ്ഞാടുകളെ മേയിക്കുക.

9 എന്‍റെ പ്രിയേ, ഫറവോന്‍റെ രഥത്തിന് കെട്ടുന്ന

പെൺകുതിരയോട് ഞാൻ നിന്നെ ഉപമിക്കുന്നു.

10 നിന്‍റെ കവിൾത്തടങ്ങൾ രത്നാഭരണങ്ങൾകൊണ്ടും

നിന്‍റെ കഴുത്ത് മുത്തുമാലകൊണ്ടും ശോഭിച്ചിരിക്കുന്നു.

11 ഞങ്ങൾ നിനക്കു വെള്ളിമണികളോടു കൂടിയ

സുവർണ്ണസരപ്പളിമാല ഉണ്ടാക്കിത്തരാം.

12 രാജാവ് ഭക്ഷണത്തിനിരിക്കുമ്പോൾ1:12 രാജാവ് ഭക്ഷണത്തിനിരിക്കുമ്പോൾ രാജാവ് തന്‍റെ കട്ടിലിന്‍മേല്‍ ഇരിക്കുമ്പോള്‍

എന്‍റെ ജടാമാംസി സുഗന്ധം പുറപ്പെടുവിക്കുന്നു.

13 എന്‍റെ പ്രിയൻ എനിക്ക് സ്തനങ്ങളുടെ മദ്ധ്യേ

കിടക്കുന്ന മൂറിൻ കെട്ടുപോലെയാകുന്നു.

14 എന്‍റെ പ്രിയൻ എനിക്ക് ഏൻഗെദി 1:14 ഏൻഗെദി ഏൻ-ഗെദി ചാവുകടലിന്‍റെ തെക്ക്പടിഞ്ഞാറ് തീരങ്ങളില്‍ കാണപ്പെട്ടുവരുന്ന മരുപ്പച്ച. വെള്ളത്തിന്‍റെ ഉറവ് ഉള്ളതുകൊണ്ട് ഫലഭൂയിഷ്ടമായ ഒരു സ്ഥലമായിരുന്നു മുന്തിരിത്തോട്ടങ്ങളിലെ

മയിലാഞ്ചിപ്പൂക്കുലപോലെ ഇരിക്കുന്നു.

15 എന്‍റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നെ;

നിന്‍റെ കണ്ണ് പ്രാവിന്‍റെ കണ്ണുപോലെ ഇരിക്കുന്നു.

16 എന്‍റെ പ്രിയനേ, നീ സുന്ദരൻ, നീ മനോഹരൻ;

നമ്മുടെ കിടക്കയും പച്ചയാകുന്നു.

17 നമ്മുടെ വീടിന്‍റെ ഉത്തരം ദേവദാരുവും

കഴുക്കോൽ സരളവൃക്ഷവും ആകുന്നു.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.