Publicidade

Cânticos 2

മണവാട്ടി

1 ഞാൻ ശാരോനിലെ പനിനീർപുഷ്പവും

താഴ്വരകളിലെ താമരപ്പൂവും ആകുന്നു.

മണവാളൻ

2 മുള്ളുകളുടെ ഇടയിൽ താമരപോലെ

കന്യകമാരുടെ ഇടയിൽ എന്‍റെ പ്രിയ ഇരിക്കുന്നു.

മണവാട്ടി

3 കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ

യൗവനക്കാരുടെ ഇടയിൽ എന്‍റെ പ്രിയൻ ഇരിക്കുന്നു;

അതിന്‍റെ നിഴലിൽ ഞാൻ ആനന്ദത്തോടെ ഇരുന്നു;

അതിന്‍റെ പഴം എന്‍റെ നാവിന് മധുരമായിരുന്നു.

4 അവൻ എന്നെ വീഞ്ഞുവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു;

എന്‍റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.

5 ഞാൻ പ്രേമവിവശയായിരിക്കുകയാൽ

മുന്തിരിയട തന്ന് എന്നെ ശക്തീകരിക്കുവിൻ;

നാരങ്ങാ തന്ന് എന്നെ തണുപ്പിക്കുവിൻ.

6 അവന്‍റെ ഇടംകൈ എന്‍റെ തലയിൻ കീഴിൽ ഇരിക്കട്ടെ;

അവന്‍റെ വലംകൈ എന്നെ ആശ്ലേഷിക്കട്ടെ.

7 യെരൂശലേം പുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ,

പ്രേമത്തിന് ഇഷ്ടമാകുവോളം

അതിനെ ഇളക്കരുത്, ഉണർത്തുകയുമരുത്.

ഗീതം രണ്ട്
മണവാട്ടി

8 അതാ, എന്‍റെ പ്രിയന്‍റെ സ്വരം!

അവൻ മലകളിന്മേൽ ചാടിയും

കുന്നുകളിന്മേൽ കുതിച്ചുംകൊണ്ട് വരുന്നു.

9 എന്‍റെ പ്രിയൻ ചെറുമാനിനും കലമാൻകുട്ടിക്കും തുല്യൻ;

ഇതാ, അവൻ നമ്മുടെ മതിലിന് പുറമേ നില്ക്കുന്നു;

അവൻ കിളിവാതിലിലൂടെ നോക്കുന്നു;

അഴിക്കിടയിൽകൂടി ഒളിഞ്ഞുനോക്കുന്നു.

10 എന്‍റെ പ്രിയൻ എന്നോട് പറഞ്ഞത്:

"എന്‍റെ പ്രിയേ, എഴുന്നേല്ക്കുക;

എന്‍റെ സുന്ദരീ, വരിക.

11 ശീതകാലം കഴിഞ്ഞു;

മഴയും മാറിപ്പോയല്ലോ.

12 പുഷ്പങ്ങൾ ഭൂമിയിൽ കാണായ്‌വരുന്നു;

വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു;

കുറുപ്രാവിന്‍റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു.

13 അത്തിക്കായ്കൾ പഴുക്കുന്നു;

മുന്തിരിവള്ളി പൂത്ത് സുഗന്ധം വീശുന്നു;

എന്‍റെ പ്രിയേ, എഴുന്നേല്ക്കുക;

എന്‍റെ സുന്ദരീ, വരിക.

14 പാറയുടെ പിളർപ്പിലും

പർവ്വതച്ചരിവിന്‍റെ മറവിലും ഇരിക്കുന്ന എന്‍റെ പ്രാവേ,

ഞാൻ നിന്‍റെ മുഖം ഒന്നു കാണട്ടെ;

നിന്‍റെ സ്വരം ഒന്നു കേൾക്കട്ടെ;

നിന്‍റെ സ്വരം ഇമ്പമുള്ളതും

മുഖം സൗന്ദര്യമുള്ളതും ആകുന്നു.

15 ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങൾ പൂത്തിരിക്കുകയാൽ

മുന്തിരിവള്ളി നശിപ്പിക്കുന്ന

കുറുക്കന്മാരെ, ചെറുകുറുക്കന്മാരെത്തന്നെ

പിടിച്ചുതരുവിൻ."

16 എന്‍റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവനുള്ളവൾ;

അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു.

17 വെയിലാറി, നിഴൽ കാണാതെയാകുവോളം,

എന്‍റെ പ്രിയനേ, നീ മടങ്ങിവന്ന് ദുർഘടപർവ്വതങ്ങളിലെ

ചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായിരിക്കുക.

Veja também

Publicidade
Cânticos
Ver todos os capítulos de Cânticos
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-