7 അവൻ തന്റെ ചിറ്റപ്പന്റെ മകളായ എസ്ഥേർ എന്ന ഹദസ്സയ്ക്ക് അമ്മയപ്പന്മാർ ഇല്ലാതിരുന്നതിനാൽ അവളെ വളർത്തിയിരുന്നു. ഈ യുവതി രൂപവതിയും സുന്ദരിയും ആയിരുന്നു. അവളുടെ അപ്പനും അമ്മയും മരിച്ചശേഷം മൊർദ്ദെഖായി അവളെ തന്റെ മകളായി സ്വീകരിച്ചു.
17 രാജാവ് എസ്ഥേറിനെ സകല സ്ത്രീകളെക്കാളും അധികം സ്നേഹിച്ചു. സകലകന്യകമാരിലും അധികം കൃപയും ദയയും അവളോടു തോന്നിയിട്ട് അവൻ രാജകിരീടം അവളുടെ തലയിൽ വച്ചു അവളെ വസ്ഥിക്ക് പകരം രാജ്ഞിയാക്കി.
രാജാവിനോടുള്ള മൊർദ്ദെഖായിയുടെ വിശ്വസ്തത
21 ആ കാലത്ത്, മൊർദ്ദെഖായി രാജാവിന്റെ വാതില്ക്കൽ ഇരിക്കുമ്പോൾ, കൊട്ടാരക്കാവല്ക്കാരിൽ രാജാവിന്റെ രണ്ടു ഷണ്ഡന്മാരായ ബിഗ്ദ്ധാനും തേരെശും കോപിച്ച് അഹശ്വേരോശ് രാജാവിനെ കയ്യേറ്റം ചെയ്യുവാൻ അവസരം അന്വേഷിച്ചു. 22 മൊർദ്ദെഖായി ഈ കാര്യം അറിഞ്ഞ് എസ്ഥേർ രാജ്ഞിക്കു അറിവുകൊടുത്തു. എസ്ഥേർ രാജ്ഞി അത് മൊർദ്ദെഖായിയുടെ നാമത്തിൽ രാജാവിനെ അറിയിച്ചു. 23 അന്വേഷണം ചെയ്തപ്പോൾ കാര്യം സത്യമെന്ന് അറിഞ്ഞ് അവരെ രണ്ടുപേരെയും കഴുമരത്തിന്മേൽ തൂക്കിക്കളഞ്ഞു. ഇത് രാജാവിന്റെ മുമ്പിൽ ദിനവൃത്താന്തപുസ്തകത്തിൽ എഴുതിവെച്ചു.