3 അതിന് എസ്ഥേർരാജ്ഞി: "രാജാവേ, എന്നോട് കൃപയുണ്ടെങ്കിൽ രാജാവിന് തിരുവുള്ളമുണ്ടെങ്കിൽ എന്റെ അപേക്ഷ കേട്ട് എന്റെ ജീവനെയും എന്റെ ആഗ്രഹം ഓർത്തു എന്റെ ജനത്തെയും എനിക്ക് നല്കേണമേ. 4 ഞങ്ങളെ നശിപ്പിച്ച് കൊന്നുമുടിക്കേണ്ടതിന് എന്നെയും എന്റെ ജനത്തെയും വിറ്റുകളഞ്ഞിരിക്കുന്നുവല്ലോ, എന്നാൽ ഞങ്ങളെ ദാസീദാസന്മാരായി വിറ്റിരുന്നെങ്കിൽപോലും ഞാൻ മിണ്ടാതിരിക്കുമായിരുന്നു. കാരണം ഞങ്ങളുടെ നാശം രാജാവിന് നഷ്ടമായി തീരരുതല്ലോ. എന്നാൽ ഞങ്ങളെ ഉന്മൂലനാശം ചെയ്യാൻ പോകുകയാണല്ലോ" എന്ന് ഉത്തരം പറഞ്ഞു7:4 കാരണം ഞങ്ങളുടെ നാശം രാജാവിന് നഷ്ടമായി തീരരുതല്ലോ. എന്നാൽ ഞങ്ങളെ ഉന്മൂലനാശം ചെയ്യാൻ പോകുകയാണല്ലോ" എന്ന് ഉത്തരം പറഞ്ഞു ഞങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് രാജവിനുണ്ടായ നഷ്ടവുമായി താരതമ്യം ചെയ്യുവാന്‍ കഴിയുന്നതല്ല .
9 അപ്പോൾ രാജാവിന്റെ ഷണ്ഡന്മാരിൽ ഒരുവനായ ഹർബ്ബോനാ: "ഇതാ, രാജാവിന്റെ നന്മയ്ക്കായി സംസാരിച്ച മൊർദ്ദെഖായിക്ക് ഹാമാൻ ഉണ്ടാക്കിയതായ അമ്പത് മുഴം ഉയരമുള്ള കഴുമരം ഹാമാന്റെ വീട്ടിൽ നില്ക്കുന്നു" എന്ന് രാജസന്നിധിയിൽ ബോധിപ്പിച്ചു.
"അതിന്മേൽ തന്നെ അവനെ തൂക്കിക്കൊല്ലുവിൻ" എന്ന് രാജാവ് കല്പിച്ചു.
10 അവർ ഹാമാനെ അവൻ മൊർദ്ദെഖായിക്ക് വേണ്ടി നാട്ടിയിരുന്ന കഴുമരത്തിന്മേൽ തന്നെ തൂക്കിക്കൊന്നു. അങ്ങനെ രാജാവിന്റെ ക്രോധം ശമിച്ചു.