20 അഹരോന്റെ സഹോദരി മിര്യാം എന്ന പ്രവാചകി കയ്യിൽ തപ്പ് എടുത്തു; സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു. 21 മിര്യാം അവരോടു പ്രതിഗാനമായി ചൊല്ലിയത്:
"യഹോവയ്ക്ക് പാട്ടുപാടുവിൻ,
അവൻ മഹോന്നതൻ:
കുതിരയെയും അതിന്മേൽ ഇരുന്നവനെയും
അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു."