20 അപ്പോൾ പ്രവാചികയും അഹരോന്റെ സഹോദരിയുമായ മിര്യാം കൈയിൽ ഒരു തപ്പെടുത്തു; സ്ത്രീകൾ എല്ലാവരും തപ്പുകളെടുത്തും നൃത്തംചെയ്തും അവളെ അനുഗമിച്ചു. 21 മിര്യാം അവർക്കു പാടിക്കൊടുത്തു:
"യഹോവയ്ക്കു പാടുക,
അവിടന്ന് പരമോന്നതനല്ലോ.
അശ്വത്തെയും അശ്വാരൂഢനെയും
അവിടന്ന് ആഴിയിൽ ചുഴറ്റിയെറിഞ്ഞു."