37 "ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ട്
വരുവാനുള്ളവൻ തീർച്ചയായും വരും, താമസിക്കയുമില്ല."
38 എന്നാൽ "എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും;
പിൻമാറുന്നു എങ്കിൽ ഞാൻ അവനിൽ പ്രസാദിക്കയില്ല" എന്നിങ്ങനെ തിരുവെഴുത്തുണ്ടല്ലോ?
39 നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.