യേശുവിന്‍റെ ആദ്യശിഷ്യന്മാർ
35 പിറ്റെന്നാൾ യോഹന്നാൻ പിന്നെയും തന്റെ ശിഷ്യന്മാരിൽ രണ്ടുപേരുമായി അവിടെ നില്ക്കുമ്പോൾ 36 യേശു നടന്നുപോകുന്നത് കണ്ടിട്ട്; "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" എന്നു പറഞ്ഞു. 37 അവൻ പറഞ്ഞത് ആ രണ്ടു ശിഷ്യന്മാർ കേട്ടു യേശുവിനെ അനുഗമിച്ചു.
38 യേശു തിരിഞ്ഞു അവർ പിന്നാലെ വരുന്നത് കണ്ടിട്ട് അവരോട്: നിങ്ങൾക്ക് എന്ത് വേണം? എന്നു ചോദിച്ചു;
അവർ: "റബ്ബീ1:38 റബ്ബീ എന്നു വെച്ചാൽ ഗുരു എന്നർത്ഥം, നീ എവിടെ താമസിക്കുന്നു?" എന്നു ചോദിച്ചു.
39 അവൻ അവരോട്: വന്നുകാണ്മിൻ എന്നു പറഞ്ഞു. അങ്ങനെ അവൻ വസിക്കുന്ന ഇടം അവർ വന്നുകണ്ടു; അപ്പോൾ ഏകദേശം പത്താം1:39 വൈകിട്ട് 4 മണി മുതൽ വൈകിട്ട് 5 മണിവരെ മണിനേരം ആയിരുന്നതുകൊണ്ട് അന്നു അവനോടുകൂടെ താമസിച്ചു. 40 യോഹന്നാൻ പറഞ്ഞത് കേട്ടു യേശുവിനെ അനുഗമിച്ച രണ്ടുപേരിൽ ഒരുവൻ ശിമോൻ പത്രോസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു.