യേശുവിന്റെ ആദ്യശിഷ്യന്മാർ
35 പിറ്റേദിവസം യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരുമായി വീണ്ടും അവിടെ നിൽക്കുകയായിരുന്നു. 36 അപ്പോൾ, യേശു പോകുന്നതു നോക്കിക്കൊണ്ട്, "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്!" എന്നു വിളിച്ചുപറഞ്ഞു.
37 യോഹന്നാൻ ഇതു പറയുന്നതു കേട്ട ആ രണ്ടുശിഷ്യന്മാർ യേശുവിനെ അനുഗമിച്ചു. 38 യേശു പിറകോട്ടു തിരിഞ്ഞപ്പോൾ തന്നെ അനുഗമിക്കുന്നവരെ കണ്ടു. അവിടന്ന് അവരോടു ചോദിച്ചു, "എന്താണ് നിങ്ങൾ അന്വേഷിക്കുന്നത്?"
അവർ, "ഗുരോ," എന്ന് അർഥമുള്ള "റബ്ബീ," എന്ന് അഭിസംബോധന ചെയ്തുകൊണ്ട്, "അങ്ങ് എവിടെ താമസിക്കുന്നു?" എന്നു ചോദിച്ചു.
39 "വന്നു കാണുക," അദ്ദേഹം പറഞ്ഞു. അങ്ങനെ അവർ അദ്ദേഹം താമസിച്ചിരുന്ന സ്ഥലം വന്നു കണ്ടു.
അവർ അദ്ദേഹത്തെ കണ്ടപ്പോൾ ഉച്ചകഴിഞ്ഞ് ഏകദേശം നാലുമണിയായിരുന്നു.1:39 മൂ.ഭാ. പത്താംമണി നേരമായിരുന്നു. അന്ന് അവർ അദ്ദേഹത്തോടുകൂടെ താമസിച്ചു.
40 യോഹന്നാന്റെ സാക്ഷ്യംകേട്ട് യേശുവിനെ അനുഗമിച്ച രണ്ടുപേരിൽ ഒരാൾ ശിമോൻ പത്രോസിന്റെ സഹോദരനായ അന്ത്രയോസ് ആയിരുന്നു.