യേശു ഒരു പരീശൻ്റെ ഭവനത്തിൽ
1 പരീശപ്രമാണികളിൽ ഒരാളിൻ്റെ വീട്ടിൽ അവൻ ഭക്ഷണം കഴിക്കുവാൻ ശബ്ബത്തിൽ ചെന്നപ്പോൾ അവർ യേശുവിനെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു. 2 അവന്റെ മുമ്പിൽ മഹോദരം14:2 ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നീരു വരുന്ന ഒരുതരം അസുഖം എന്ന അസുഖം ബാധിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു. 3 യേശു ന്യായശാസ്ത്രികളോടും പരീശരോടും: ശബ്ബത്തിൽ സൗഖ്യമാക്കുന്നത് ശരിയോ അല്ലയോ? എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു. 4 യേശു അവനെ തൊട്ടു സൗഖ്യമാക്കി വിട്ടയച്ചു.