Pular para o conteúdo
Publicidade

ലൂക്കോസ് 3:10-14

IRVMAL Indian Revised Version (IRV) - Malayalam

10 "എന്നാൽ ഞങ്ങൾ എന്ത് ചെയ്യേണം?" എന്നു പുരുഷാരം അവനോട് ചോദിച്ചു.

11 അതിന് ഉത്തരമായി അവൻ: "രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന് കൊടുക്കട്ടെ; ഭക്ഷണസാധനങ്ങൾ ഉള്ളവനും അങ്ങനെ തന്നെ ചെയ്യട്ടെ" എന്നു ഉത്തരം പറഞ്ഞു.

12 ചുങ്കക്കാരും സ്നാനം ഏൽക്കുവാൻ വന്നു: "ഗുരോ, ഞങ്ങൾ എന്തുചെയ്യേണം?" എന്നു അവനോട് ചോദിച്ചു.

13 "നിങ്ങളോടു റോമാ ഭരണകൂടം കല്പിച്ചതിൽ അധികം ഒന്നും പിരിക്കരുത്" എന്നു അവൻ പറഞ്ഞു.

14 പടയാളികൾ അവനോട്: "ഞങ്ങളെക്കുറിച്ച് എന്ത് പറയുന്നു? ഞങ്ങൾ എന്ത് ചെയ്യേണം?" എന്നു ചോദിച്ചതിന്: "ആരെയും നിര്‍ബ്ബന്ധിച്ചു പണം വാങ്ങരുത്. ആരുടെ കയ്യിൽനിന്നും ചതിവായി ഒന്നും വാങ്ങരുത്. നിങ്ങളുടെ ശമ്പളം കൊണ്ടു തൃപ്തിപ്പെടുക" എന്നു അവരോട് പറഞ്ഞു.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    10 എന്നാൽ ഞങ്ങൾ എന്തു ചെയ്യേണം എന്നു പുരുഷാരം അവനോടു ചോദിച്ചു. 11 അതിന്നു അവൻ: രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന്നു കൊടുക്കട്ടെ; ഭക്ഷണസാധനങ്ങൾ ഉള്ളവനും അങ്ങനെ തന്നേ ചെയ്യട്ടെ എന്നു ഉത്തരം പറഞ്ഞു. 12 3:12 ലൂക്കൊസ് 7:29ചുങ്കക്കാരും സ്നാനം ഏല്പാൻ വന്നു: ഗുരോ, ഞങ്ങൾ എന്തുചെയ്യേണം എന്നു അവനോടു ചോദിച്ചു. 13 നിങ്ങളോടു കല്പിച്ചതിൽ അധികം ഒന്നും പിരിക്കരുതു എന്നു അവൻ പറഞ്ഞു. 14 പടജ്ജനവും അവനോടു: ഞങ്ങൾ എന്തു ചെയ്യേണം എന്നു ചോദിച്ചതിന്നു: ആരെയും ബലാല്ക്കാരം ചെയ്യാതെയും ചതിയായി ഒന്നും വാങ്ങാതെയും നിങ്ങളുടെ ശമ്പളം മതി എന്നു വെപ്പിൻ എന്നു അവരോടു പറഞ്ഞു.

  2. OMCV Versão Contemporânea Aberta em Malaiala

    10 അപ്പോൾ ജനമെല്ലാം ഏകസ്വരത്തിൽ, "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" എന്നു ചോദിച്ചു.

    11 അതിനു യോഹന്നാൻ, "രണ്ട് ഉടുപ്പുള്ളയാൾ ഉടുപ്പൊന്നും ഇല്ലാത്തയാൾക്ക് ഒരുടുപ്പ് കൊടുക്കട്ടെ; ഭക്ഷണമുള്ള വ്യക്തിയും അങ്ങനെതന്നെ ചെയ്യട്ടെ" എന്ന് ഉത്തരം പറഞ്ഞു.

    12 നികുതിപിരിവുകാരും സ്നാനം സ്വീകരിക്കാൻ വന്നു. "ഗുരോ, ഞങ്ങൾ എന്തു ചെയ്യണം?" എന്ന് അവർ ചോദിച്ചു.

    13 "നിങ്ങൾക്കു കൽപ്പന കിട്ടിയിട്ടുള്ളതിൽ അധികമായ നികുതി നിങ്ങൾ ചുമത്തരുത്," എന്ന് അദ്ദേഹം അവരോടു പ്രതിവചിച്ചു.

    14 അപ്പോൾ ചില സൈനികർ അദ്ദേഹത്തോട്, "എന്താണ് ഞങ്ങൾ ചെയ്യേണ്ടത്?" എന്നു ചോദിച്ചു.

    "ബലം പ്രയോഗിച്ചു പണം വാങ്ങുകയോ ജനങ്ങളുടെമേൽ വ്യാജമായി കുറ്റം ചുമത്തുകയോ ചെയ്യരുത്; നിങ്ങളുടെ ശമ്പളംകൊണ്ടു തൃപ്തിപ്പെടുക," എന്ന് ഉത്തരം പറഞ്ഞു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.