10 അപ്പോൾ ജനമെല്ലാം ഏകസ്വരത്തിൽ, "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" എന്നു ചോദിച്ചു.
11 അതിനു യോഹന്നാൻ, "രണ്ട് ഉടുപ്പുള്ളയാൾ ഉടുപ്പൊന്നും ഇല്ലാത്തയാൾക്ക് ഒരുടുപ്പ് കൊടുക്കട്ടെ; ഭക്ഷണമുള്ള വ്യക്തിയും അങ്ങനെതന്നെ ചെയ്യട്ടെ" എന്ന് ഉത്തരം പറഞ്ഞു.
12 നികുതിപിരിവുകാരും സ്നാനം സ്വീകരിക്കാൻ വന്നു. "ഗുരോ, ഞങ്ങൾ എന്തു ചെയ്യണം?" എന്ന് അവർ ചോദിച്ചു.
13 "നിങ്ങൾക്കു കൽപ്പന കിട്ടിയിട്ടുള്ളതിൽ അധികമായ നികുതി നിങ്ങൾ ചുമത്തരുത്," എന്ന് അദ്ദേഹം അവരോടു പ്രതിവചിച്ചു.
14 അപ്പോൾ ചില സൈനികർ അദ്ദേഹത്തോട്, "എന്താണ് ഞങ്ങൾ ചെയ്യേണ്ടത്?" എന്നു ചോദിച്ചു.
"ബലം പ്രയോഗിച്ചു പണം വാങ്ങുകയോ ജനങ്ങളുടെമേൽ വ്യാജമായി കുറ്റം ചുമത്തുകയോ ചെയ്യരുത്; നിങ്ങളുടെ ശമ്പളംകൊണ്ടു തൃപ്തിപ്പെടുക," എന്ന് ഉത്തരം പറഞ്ഞു.