19 അങ്ങ് എന്റെ കഷ്ടതയും അരിഷ്ടതയും
കാഞ്ഞിരവും കയ്പും ഓർക്കേണമേ.
20 എന്റെ പ്രാണൻ എന്റെ ഉള്ളിൽ എപ്പോഴും
അവയെ ഓർത്തു ഉരുകിയിരിക്കുന്നു.
21 ഇത് ഞാൻ ഓർക്കും;
അതുകൊണ്ട് ഞാൻ പ്രത്യാശിക്കും.
22 നാം നശിച്ചുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു;
അവിടുത്തെ കരുണ തീർന്ന് പോയിട്ടില്ലല്ലോ;
23 അത് രാവിലെതോറും പുതിയതും
അവിടുത്തെ വിശ്വസ്തത വലിയതും ആകുന്നു.
24 യഹോവ എന്റെ ഓഹരി എന്നു എന്റെ ഉള്ളം പറയുന്നു;
അതുകൊണ്ട് ഞാൻ അങ്ങയിൽ പ്രത്യാശവക്കുന്നു.