61 അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോട്: "നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ?" എന്നു ചോദിച്ചു.
62 ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു.
63 അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി: 64 "ഇനി സാക്ഷികളെക്കൊണ്ട് നമുക്കു എന്ത് ആവശ്യം? ദൈവദൂഷണം നിങ്ങൾ കേട്ടുവല്ലോ; എന്താണ് നിങ്ങളുടെ തീരുമാനം?" എന്നു ചോദിച്ചു. "അവൻ മരണയോഗ്യൻ" എന്നു എല്ലാവരും വിധിച്ചു.