Pular para o conteúdo
Publicidade

മർക്കൊസ് 14:61-64

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

61 അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ എന്നു ചോദിച്ചു. 62 14:62 ദാനീയേൽ 7:13ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു. 63 അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി: 64 14:64 ലേവ്യപുസ്തകം 24:16ഇനി സാക്ഷികളെകൊണ്ടു നമുക്കു എന്തു ആവശ്യം? ദൈവദൂഷണം നിങ്ങൾ കേട്ടുവല്ലോ; നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചു. അവൻ മരണയോഗ്യൻ എന്നു എല്ലാവരും വിധിച്ചു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    61 അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോട്: "നീ വന്ദ്യനായവന്‍റെ പുത്രനായ ക്രിസ്തുവോ?" എന്നു ചോദിച്ചു.

    62 ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു.

    63 അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി: 64 "ഇനി സാക്ഷികളെക്കൊണ്ട് നമുക്കു എന്ത് ആവശ്യം? ദൈവദൂഷണം നിങ്ങൾ കേട്ടുവല്ലോ; എന്താണ് നിങ്ങളുടെ തീരുമാനം?" എന്നു ചോദിച്ചു. "അവൻ മരണയോഗ്യൻ" എന്നു എല്ലാവരും വിധിച്ചു.

  2. OMCV Versão Contemporânea Aberta em Malaiala

    61 യേശുവോ, മറുപടിയൊന്നും കൊടുക്കാതെ നിശ്ശബ്ദനായിരുന്നു.

    മഹാപുരോഹിതൻ വീണ്ടും അദ്ദേഹത്തോട്: "താങ്കൾ അതിവന്ദ്യനായവന്റെ14:61 ദൈവത്തിന്റെ പേര് ഉച്ചരിക്കുന്നത് യെഹൂദമധ്യത്തിൽ അനുവദനീയമല്ലാതിരുന്നതിനാൽ ആ സ്ഥാനത്ത് ഇങ്ങനെയുള്ള പേരുകൾ ഉപയോഗിച്ചിരുന്നു. പുത്രനായ ക്രിസ്തുവാണോ?" എന്നു ചോദിച്ചു.

    62 അതിന് യേശു, " ‘ഞാൻ ആകുന്നു,’ മനുഷ്യപുത്രൻ (ഞാൻ) സർവശക്തനായ ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും ആകാശമേഘങ്ങൾ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും" എന്നു പറഞ്ഞു.

    63 ഇതു കേട്ടപ്പോൾ മഹാപുരോഹിതൻ തന്റെ വസ്ത്രംകീറി. "ഇനി നമുക്ക് വേറെ സാക്ഷികളുടെ ആവശ്യം എന്ത്? 64 നിങ്ങൾതന്നെ ദൈവദൂഷണം കേട്ടുവല്ലോ. നിങ്ങൾ എന്തു വിധിക്കുന്നു?" എന്ന് അദ്ദേഹം ചോദിച്ചു.

    അയാൾ വധശിക്ഷയ്ക്ക് അർഹൻ എന്ന് എല്ലാവരും വിധിച്ചു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.