6 അവൻ അവരോട് ഉത്തരം പറഞ്ഞത്: "കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ച് യെശയ്യാവു പ്രവചിച്ചതു ശരി:
ഈ ജനം അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു;
എങ്കിലും അവരുടെ ഹൃദയം എങ്കൽനിന്ന് ദൂരത്ത് അകന്നിരിക്കുന്നു.
7 മാനുഷനിയമങ്ങളെ അവരുടെ ഉപദേശങ്ങളായി ഉപദേശിച്ചുകൊണ്ട്
എനിക്ക് വ്യർത്ഥമായ ആരാധന കഴിക്കുന്നു" എന്നു എഴുതിയിരിക്കുന്നതുപോലെ തന്നെ.
8 നിങ്ങൾ ദൈവകല്പന വിട്ടുകളഞ്ഞ് മനുഷ്യരുടെ സമ്പ്രദായം മുറുകെപ്പിടിക്കുന്നു.