Pular para o conteúdo
Publicidade

മർക്കൊസ് 7:6-8

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

6 7:6 യെശയ്യാവു 29:13അവൻ അവരോടു ഉത്തരം പറഞ്ഞതു: കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ചു യെശയ്യാവു പ്രവചിച്ചതു ശരി:

"ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കൽ നിന്നു ദൂരത്തു അകന്നിരിക്കുന്നു. 7 മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ ഉപദേശിക്കുന്നതുകൊണ്ടു എന്നെ വ്യർത്ഥമായി ഭജിക്കുന്നു"

എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ. 8 നിങ്ങൾ ദൈവകല്പന വിട്ടുംകളഞ്ഞു മനുഷ്യരുടെ സമ്പ്രദായം പ്രമാണിക്കുന്നു;

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    6 അവൻ അവരോട് ഉത്തരം പറഞ്ഞത്: "കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ച് യെശയ്യാവു പ്രവചിച്ചതു ശരി:

    ഈ ജനം അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു;

    എങ്കിലും അവരുടെ ഹൃദയം എങ്കൽനിന്ന് ദൂരത്ത് അകന്നിരിക്കുന്നു.

    7 മാനുഷനിയമങ്ങളെ അവരുടെ ഉപദേശങ്ങളായി ഉപദേശിച്ചുകൊണ്ട്

    എനിക്ക് വ്യർത്ഥമായ ആരാധന കഴിക്കുന്നു" എന്നു എഴുതിയിരിക്കുന്നതുപോലെ തന്നെ.

    8 നിങ്ങൾ ദൈവകല്പന വിട്ടുകളഞ്ഞ് മനുഷ്യരുടെ സമ്പ്രദായം മുറുകെപ്പിടിക്കുന്നു.

  2. OMCV Versão Contemporânea Aberta em Malaiala

    6 അതിന് അദ്ദേഹം: "കപടഭക്തരേ, യെശയ്യാവ് നിങ്ങളെക്കുറിച്ചു പ്രവചിച്ചത് എത്ര കൃത്യമായിരിക്കുന്നു:

    " ‘ഈ ജനം അധരങ്ങളാൽ എന്നെ ആദരിക്കുന്നു;

    അവരുടെ ഹൃദയമോ എന്നിൽനിന്ന് അകന്നിരിക്കുന്നു.

    7 അവർ എന്നെ വ്യർഥമായി ആരാധിക്കുന്നു;

    അവർ മനുഷ്യരുടെ നിയമങ്ങൾ പ്രമാണങ്ങളായി ഉപദേശിക്കുന്നു.’7:7 യെശ. 29:13

    8 നിങ്ങൾ ദൈവകൽപ്പനകൾ ഉപേക്ഷിച്ചു മാനുഷികപാരമ്പര്യങ്ങൾ മുറുകെപ്പിടിക്കുന്നു," എന്നു പറഞ്ഞു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.