37 10:37 ഹബക്കൂൿ 2:3,4"ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവൻ വരും താമസിക്കയുമില്ല;" 38 എന്നാൽ "എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല." 39 നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.
Publicidade
എബ്രായർ 10:37-39
MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)
Em outras traduções
- IRVMAL Indian Revised Version (IRV) - Malayalam
37 "ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ട്
വരുവാനുള്ളവൻ തീർച്ചയായും വരും, താമസിക്കയുമില്ല."
38 എന്നാൽ "എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും;
പിൻമാറുന്നു എങ്കിൽ ഞാൻ അവനിൽ പ്രസാദിക്കയില്ല" എന്നിങ്ങനെ തിരുവെഴുത്തുണ്ടല്ലോ?
39 നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.
- OMCV Versão Contemporânea Aberta em Malaiala
37 "ഇനി അൽപ്പകാലം കഴിഞ്ഞ്
വരാനുള്ളവൻ വരും,
താമസിക്കില്ല."10:37 യെശ. 26:20; ഹബ. 2:3
38 "വിശ്വാസത്താലാണ് എന്റെ നീതിമാൻ ജീവിക്കുന്നത്,
പിന്മാറുന്നയാളിൽ
എന്റെ മനസ്സിന് പ്രസാദമില്ല."10:38 ഹബ. 2:4
39 എങ്കിലും നാം പിന്മാറി നാശത്തിലേക്കു പോകുന്നവരല്ല, മറിച്ച് വിശ്വാസത്താൽ പ്രാണരക്ഷപ്രാപിക്കുന്നവരാണ്.
Direitos das traduções citadas
Estes versículos te tocaram? Ore agora!
+581 estão orando agora.
Junte-se à corrente de oração.