2 യഹോവേ, എത്രത്തോളം ഞാൻ അയ്യം വിളിക്കയും നീ കേൾക്കാതിരിക്കയും ചെയ്യും? സാഹസംനിമിത്തം ഞാൻ എത്രത്തോളം നിന്നോടു നിലവിളിക്കയും നീ രക്ഷിക്കാതിരിക്കയും ചെയ്യും? 3 നീ എന്നെ നീതികേടു കാണുമാറാക്കുന്നതും പീഡനം വെറുതെ നോക്കുന്നതും എന്തിനു? കവർച്ചയും സാഹസവും എന്റെ മുമ്പിൽ ഉണ്ടു; കലഹം നടക്കുന്നു; ശണ്ഠ ഉളവായി വരുന്നു. 4 അതുകൊണ്ടു ന്യായപ്രമാണം അയഞ്ഞിരിക്കുന്നു; ന്യായം ഒരുനാളും വെളിപ്പെട്ടുവരുന്നതുമില്ല; ദുഷ്ടൻ നീതിമാനെ വളഞ്ഞിരിക്കുന്നു; അതുകൊണ്ടു ന്യായം വക്രതയായി വെളിപ്പെട്ടുവരുന്നു.
ഹബക്കൂൿ 1:2-4
Em outras traduções
- IRVMAL Indian Revised Version (IRV) - Malayalam
2 "യഹോവേ, എത്രത്തോളം സഹായത്തിനായി ഞാൻ വിളിച്ചപേക്ഷിക്കുകയും
അങ്ങ് കേൾക്കാതിരിക്കുകയും ചെയ്യും?
സാഹസംനിമിത്തം ഞാൻ എത്രത്തോളം അങ്ങേയോട് നിലവിളിക്കുകയും
അങ്ങ് രക്ഷിക്കാതിരിക്കുകയും ചെയ്യും?
3 അങ്ങ് എന്നെ നീതികേട് കാണുമാറാക്കുന്നതും
പീഢനം വെറുതെ നോക്കുന്നതും എന്തിന്?
കവർച്ചയും സാഹസവും എന്റെ മുമ്പിൽ ഉണ്ട്;
കലഹവും മത്സരവും സാധാരണം ആകുന്നു.
4 അതുകൊണ്ട് ന്യായപ്രമാണം ദുർബലമായിരിക്കുന്നു;
ന്യായം ഒരുനാളും വെളിപ്പെട്ടുവരുന്നതുമില്ല;
ദുഷ്ടൻ നീതിമാനെ വളഞ്ഞിരിക്കുന്നു;
അതുകൊണ്ട് ന്യായം വക്രതയായി വെളിപ്പെട്ടുവരുന്നു.
- OMCV Versão Contemporânea Aberta em Malaiala
2 യഹോവേ, ഞാൻ ഇനി എത്രകാലം സഹായത്തിനുവേണ്ടി നിലവിളിക്കണം,
അങ്ങു ശ്രദ്ധിക്കാത്തതെന്തേ?
അക്രമംനിമിത്തം ഞാൻ നിലവിളിക്കുന്നു;
അവിടന്നു രക്ഷിക്കുന്നതുമില്ല.
3 ഞാൻ അനീതി സഹിക്കാൻ അങ്ങ് അനുവദിക്കുന്നതെന്തേ?
അവിടന്ന് അന്യായത്തെ സഹിക്കുന്നതെന്ത്?
നാശവും അക്രമവും എന്റെ മുമ്പിലുണ്ട്;
അവിടെ കലഹമുണ്ട്, ഭിന്നത വർധിക്കുന്നു.
4 ന്യായപ്രമാണം നിശ്ചലമായിരിക്കുന്നു,
നീതി നിർവഹിക്കപ്പെടുന്നതുമില്ല.
ദുഷ്ടർ നീതിയെ നിയന്ത്രിക്കുന്നു,
അതിനാൽ നീതി വഴിവിട്ടുപോകുന്നു.
Direitos das traduções citadas
Estes versículos te tocaram? Ore agora!
+581 estão orando agora.
Junte-se à corrente de oração.