ഹബക്കൂക്കിന്റെ പരാതി
2 "യഹോവേ, എത്രത്തോളം സഹായത്തിനായി ഞാൻ വിളിച്ചപേക്ഷിക്കുകയും
അങ്ങ് കേൾക്കാതിരിക്കുകയും ചെയ്യും?
സാഹസംനിമിത്തം ഞാൻ എത്രത്തോളം അങ്ങേയോട് നിലവിളിക്കുകയും
അങ്ങ് രക്ഷിക്കാതിരിക്കുകയും ചെയ്യും?
3 അങ്ങ് എന്നെ നീതികേട് കാണുമാറാക്കുന്നതും
പീഢനം വെറുതെ നോക്കുന്നതും എന്തിന്?
കവർച്ചയും സാഹസവും എന്റെ മുമ്പിൽ ഉണ്ട്;
കലഹവും മത്സരവും സാധാരണം ആകുന്നു.
4 അതുകൊണ്ട് ന്യായപ്രമാണം ദുർബലമായിരിക്കുന്നു;
ന്യായം ഒരുനാളും വെളിപ്പെട്ടുവരുന്നതുമില്ല;
ദുഷ്ടൻ നീതിമാനെ വളഞ്ഞിരിക്കുന്നു;
അതുകൊണ്ട് ന്യായം വക്രതയായി വെളിപ്പെട്ടുവരുന്നു.