Pular para o conteúdo
Publicidade

യെശയ്യാവു 40:6-8

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

6 40:6 യാക്കോബ് 1:10,11; 1. പത്രൊസ് 1:24,25കേട്ടോ, വിളിച്ചുപറക എന്നു ഒരുത്തൻ പറയുന്നു; എന്തു വിളിച്ചുപറയേണ്ടു എന്നു ഞാൻ ചോദിച്ചു; സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗിയെല്ലാം വയലിലെ പൂപോലെയും ആകുന്നു. 7 യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു. പൂ വാടുന്നു; അതേ ജനം പുല്ലുതന്നേ. 8 പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    6 കേട്ടോ, "വിളിച്ചുപറയുക" എന്നു ഒരുവൻ പറയുന്നു;

    "എന്ത് വിളിച്ചുപറയേണ്ടു?" എന്നു ഞാൻ ചോദിച്ചു;

    "സകലമനുഷ്യരും പുല്ലുപോലെയും

    അവരുടെ ഭംഗിയെല്ലാം വയലിലെ പൂപോലെയും ആകുന്നു.

    7 യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു.

    പൂവ് വാടുന്നു; അതേ ജനം പുല്ലുതന്നെ.

    8 പുല്ലുണങ്ങുന്നു, പൂവ് വാടുന്നു;

    നമ്മുടെ ദൈവത്തിന്‍റെ വചനമോ എന്നേക്കും നിലനില്ക്കും."

  2. OMCV Versão Contemporânea Aberta em Malaiala

    6 "വിളിച്ചുപറയുക," എന്നൊരു ശബ്ദമുണ്ടായി.

    അപ്പോൾ, "എന്തു വിളിച്ചുപറയണം?" എന്നു ഞാൻ ചോദിച്ചു.

    "എല്ലാ മാനവരും തൃണസമാനരും

    അവരുടെ അസ്തിത്വം വയലിലെ പൂപോലെയും.

    7 യഹോവയുടെ ശ്വാസം അവരുടെമേൽ അടിക്കുമ്പോൾ

    പുല്ലു വാടുന്നു, പൂക്കൾ കൊഴിയുന്നു;

    മനുഷ്യൻ പുല്ലുതന്നെ, നിശ്ചയം.

    8 പുല്ല് ഉണങ്ങുന്നു, പൂക്കൾ കൊഴിയുന്നു;

    നമ്മുടെ ദൈവത്തിന്റെ വചനമോ ചിരകാലത്തേക്കുമുള്ളത്."

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.