6 കേട്ടോ, "വിളിച്ചുപറയുക" എന്നു ഒരുവൻ പറയുന്നു;
"എന്ത് വിളിച്ചുപറയേണ്ടു?" എന്നു ഞാൻ ചോദിച്ചു;
"സകലമനുഷ്യരും പുല്ലുപോലെയും
അവരുടെ ഭംഗിയെല്ലാം വയലിലെ പൂപോലെയും ആകുന്നു.
7 യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു.
പൂവ് വാടുന്നു; അതേ ജനം പുല്ലുതന്നെ.
8 പുല്ലുണങ്ങുന്നു, പൂവ് വാടുന്നു;
നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും."